തു​​രു​​ത്തി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി റോ​​ഡ് നി​​ര്‍മാ​​ണം വേ​​ഗ​​ത്തി​​ലാ​​ക്കും
Wednesday, November 30, 2022 12:50 AM IST
ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി റോ​​ഡി​​ന്‍റെ നി​​ര്‍മാ​​ണ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി ടി​​ബി​​യി​​ല്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്ന യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി. കെ​​എ​​സ്ടി​​പി, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി, കെ​​എ​​സ്ഇ​​ബി, തു​​രു​​ത്തി ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ആ​​ൻ​​ഡ് ക​​ള്‍ച്ച​​റ​​ല്‍ സൊ​​സൈ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്ത യോ​​ഗ​​ത്തി​​ലാ​​ണ് റോ​​ഡ് നി​​ര്‍മാ​​ണം വേ​​ഗ​​ത്തി​​ലാ​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

കെ​​എ​​സ്ടി​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഈ ​​റോ​​ഡി​​ന്‍റെ നി​​ര്‍മാ​​ണം ആ​​രം​​ഭി​​ച്ചി​​ട്ട് 11 മാ​​സം പി​​ന്നി​​ടു​​ക​​യാ​​ണ്. റോ​​ഡ് നി​​ര്‍മാ​​ണം ത​​ട​​സ​​പ്പെ​​ട്ടു കി​​ട​​ക്കു​​ന്ന​​ത് വാ​​ഹ​​ന​​സ​​ഞ്ചാ​​ര​​ത്തി​​നും ഒ​​പ്പം റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ക്കും ദു​​രി​​ത​​മാ​​കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്. ഇ​​തേ​​ത്തു​​ട​​ര്‍ന്നാ​​ണ് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യോ​​ഗം വി​​ളി​​ച്ചു ചേ​​ര്‍ത്ത​​ത്. ര​​ണ്ട​​രക്കി​​ലോ​​മീ​​റ്റ​​ര്‍ റോ​​ഡി​​ന്‍റെ നി​​ര്‍മാ​​ണം വേ​​ഗ​​ത്തി​​ലാ​​ക്കി കാ​​ല്‍ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ​​യും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളു​​ടെ​​യും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​രു​​ടെ​​യും ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് എം​​എ​​ല്‍എ യോ​​ഗ​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സൊ​​സൈ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​ജോ​​യ് പ്ലാ​​ത്താ​​നം, ജോ​​ബി അ​​റ​​യ്ക്ക​​ല്‍, കു​​ഞ്ഞു​​മോ​​ന്‍ പു​​ത്ത​​ന്‍പു​​ര​​യ്ക്ക​​ല്‍, വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. കെ​​എ​​സ്ഇ​​ബി റോ​​ഡ​​രി​​കി​​ലെ വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ള്‍ ഈ​​യാ​​ഴ്ച ത​​ന്നെ മാ​​റ്റു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി​​യു​​ടെ പ​​ണി​​ക​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​താ​​യും കെ​​എ​​സ്ടി​​പി​​യു​​ടെ നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പു​​ന​​രാ​​രം​​ഭി​​ച്ച​​താ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ യോ​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.