പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍
Thursday, December 1, 2022 10:28 PM IST
കു​റ​വി​ല​ങ്ങാ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​യ​ന്നൂ​ര്‍ താ​മ​ര​ക്കാ​ട് പി​ണ്ടി​ക​നാ​ല്‍ ടി​നു സ​ണ്ണി (33)യെ​യാ​ണ് കു​റ​വി​ല​ങ്ങാട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​ക്ക് വീ​ഡി​യോ അ​യ​ച്ചു ന​ല്‍​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
എ​സ്എ​ച്ച്ഒ നി​ര്‍​മ​ല്‍ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

പെ​രി​ങ്ങാ​ലി-വ​ട​ക്ക​ന്‍​മേ​ട് റോ​ഡ്
നി​ര്‍​മാ​ണ​ത്തി​ന് നാ​ളെ തു​ട​ക്കം

മേ​ലു​കാ​വ്: പെ​രി​ങ്ങാ​ലി-വ​ട​ക്ക​ന്‍​മേ​ട് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു‌​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച 60 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം. നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10നു ​മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. എം​എ​ല്‍​എ​യെ പെ​രി​ങ്ങാ​ലി-വ​ട​ക്ക​ന്‍​മേ​ട് നി​വാ​സി​ക​ള്‍ അ​ഭി​ന​ന്ദി​ച്ചു.

കേ​ക്ക് നി​ര്‍​മാ​ണ പ​രി​ശീ​ല​നം

പാ​ലാ: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് പ്ര​സി​നു സ​മീ​പ​മു​ള്ള അ​ഗ്രി​മ ക​ര്‍​ഷ​ക ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ മൂ​ന്ന്, പ​ത്ത് തീ​യ​തി​ക​ളി​ല്‍ കേ​ക്ക് നി​ര്‍​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. കാ​ര​റ്റ്, ചോ​ക്ലേ​റ്റ്, ട്ര​ഫ്‌​ള​ര്‍, ന​ട്ടി ബ​ബി​ള്‍​സ്, റെ​ഡ് വെ​ല്‍​വെ​റ്റ് തു​ട​ങ്ങി​യ വി​വി​ധ​യി​നം കേ​ക്കു​ക​ള്‍ നിർമിക്കുന്നതിൽ പ​രി​ശീ​ല​നം ന​ല്‍​കും. രാ​വി​ലെ പ​ത്തു​മു​ത​ല്‍ മൂന്നു​ വ​രെ​യാ​ണു പ​രി​ശീ​ല​നം. ഫോ​ണ്‍: 9074556724, 9447143305.