വ​സ്ത്ര​ഗ്രാ​മം പ​ദ്ധ​തി​യുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
Thursday, December 1, 2022 10:28 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ർ​ക്കാ​രി​ന്‍റെ എ​ന്‍റെ തൊ​ഴി​ല്‍ എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വാ​ര്‍​ഡി​ല്‍ ഒ​രു സം​രം​ഭം എ​ന്ന കാഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക്കു തു​ട​ക്ക​മായി.
25 വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ല്‍ കൊ​ടു​ക്കു​ന്ന വ​സ്ത്ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചോ​റ്റി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട് സ്വി​ച്ച് ഓണ്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.
മെം​ബ​ർ​മാ​രാ​യ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, അ​ഞ്ജ​ലി ജേ​ക്ക​ബ്, വി​മ​ല ജോ​സ​ഫ്, പി.​കെ. പ്ര​ദീ​പ്, സാ​ജ​ന്‍ കു​ന്ന​ത്ത്, ടി.​ജെ. മോ​ഹ​ന​ന്‍, ജോ​ഷി മം​ഗ​ലം, ഷക്കീ​ല ന​സീ​ര്‍, ര​ത്ന​മ്മ ര​വീ​ന്ദ്രന്‍, മാ​ഗി ജോ​സ​ഫ്, വി​ജ​യ​മ്മ വി​ജ​യ​ലാ​ല്‍, ബ്ലോ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.