കൂ​രോ​പ്പ​ട​യി​ല്‍ മൂ​ന്നു സ്‌​കൂ​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു
Thursday, December 1, 2022 11:00 PM IST
കോ​ട്ട​യം: കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ങ്ങ​ട സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ള്‍, ളാ​ക്കാ​ട്ടൂ​ര്‍ സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ള്‍, ളാ​ക്കാ​ട്ടൂ​ര്‍ നോ​ര്‍ത്ത്‌ സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റി​യാ​ന്‍ ളാ​ക്കാ​ട്ടൂ​ര്‍ സ​ര്‍ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ളി​ല്‍ നി​ര്‍വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത്. 3.50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. 219 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
പി​ടി​എ​യു​മാ​യി ചേ​ര്‍ന്നാ​ണു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് ഗോ​പി, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു