അ​പ്രോ​ച്ച്റോ​ഡിനായി മ​ണ്ണി​ന്‍റെ ഘ​ട​നാ പ​രി​ശോ​ധ​ന ഇ​ന്ന്
Thursday, December 1, 2022 11:00 PM IST
ഏ​റ്റു​മാ​നൂ​ർ: കാ​രി​ത്താ​സ് റെ‌​യി​ൽ​വേ മേ​ൽ​പാ​ലം -അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കു​ന്നു. മേ​ൽ​പാ​ലം അ​പ്രോ​ച്ച് റോ​ഡി​നു മ​ന്ത്രി​സ​ഭാ​യോ​ഗം 13.6 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ്സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​ർ ചു​മ​ത​ല​യു​ള്ള ഊ​രാ​ളു​ങ്ക​ൽ ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ ഘ​ട​നാ പ​രി​ശോ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​ച്ചു ക​ഴി​ഞ്ഞു. ര​ണ്ടു​മൂ​ന്നു ദി​വ​സം കൊ​ണ്ട് മ​ണ്ണി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കും.
റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് കാ​രി​ത്താ​സ് -അ​മ്മ​ഞ്ചേ​രി റോ​ഡ് അ​ട​ച്ച​ത്.
അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ലാ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ തെ​ള്ള​കം-​മു​ണ്ട​ക​പ്പാ​ടം ഗ്രാ​മ​വി​ക​സ​ന​സ​മി​തി സ്വാ​ഗ​തം ചെ​യ്തു.