ഏ​ക​ദി​ന നൈ​പു​ണ്യ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, December 2, 2022 12:10 AM IST
വൈ​ക്കം: കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍ക്കാ​യി ഏ​ക​ദി​ന നൈ​പു​ണ്യ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ആ​വി​ഷ്‌​ക​രി​ച്ച വ​ര്‍ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വ​ര്‍ണോ​ത്സ​വം 2022 എ​ന്ന പേ​രി​ല്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സ​ലി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ട്രെ​യി​ന​ര്‍മാ​രാ​യ ഡോ. ​ഷി​ജു കി​ഴ​ക്കേ​ടം, അ​ലീ​ന ട്രീ​സ ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ ചെ​മ്പ്, ഉ​ദ​യ​നാ​പു​രം, മ​റ​വ​ന്‍തു​രു​ത്ത് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള കൗ​മാ​ര​ക്കാ​രാ​യ 135 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.