മൊ​ത്തം 9210 പേ​ർ, ഇ​ന്ന​ലെ മാ​ത്രം 1254; കാ​ന​ന​പാ​ത​യി​ൽ രാ​വി​ലെ തി​ര​ക്ക്
Friday, December 2, 2022 10:17 PM IST
എ​രു​മേ​ലി: ഇ​ത്ത​വ​ണ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​ശേ​ഷം ഇ​ന്ന​ലെ വ​രെ എ​രു​മേ​ലി വ​ഴി കാ​ന​ന​പാ​ത​യി​ലൂ​ടെ പോ​യ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം 9,210. ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ഇ​ന്ന​ലെ​യാ​യി​രു​ന്നു. ഇ​ന്ന​ലെ 1,254 പേ​രാ​ണ് വ​ന​പാ​ത​യി​ൽ സ​ഞ്ച​രി​ച്ച​ത്.

പാ​ത​യി​ൽ സ​മ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മൂ​ലം ഉ​ച്ച​യ്ക്കു​ശേ​ഷം തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന​തു കു​റ​വാ​ണ്. അ​തേ​സ​മ​യം, പു​ല​ർ​ച്ചെ​യും രാ​വി​ലെ​യും സം​ഘ​ങ്ങ​ളാ​യി നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ടെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ ബി.​ആ​ർ. ജ​യ​ൻ പ​റ​ഞ്ഞു. ഉ​ച്ച​യ്ക്കു​ശേ​ഷം അ​ഴു​ത​യി​ൽ​നി​ന്നു യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഇ​തു മു​ൻ​നി​ർ​ത്തി ഉ​ച്ച​യ്ക്ക് അ​ഴു​ത​യി​ൽ എ​ത്തി യാ​ത്ര തു​ട​രാ​ൻ രാ​വി​ലെ എ​രു​മേ​ലി​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ക​യാ​ണ് തീ​ർ​ഥാ​ട​ക​ർ.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മ​നു​ഷ്യ​സാ​ന്നി​ധ്യം ഇ​ല്ലാ​തി​രു​ന്ന പാ​ത​യി​ൽ ഇ​ത്ത​വ​ണ വ​ന്യ​മൃ​ഗ​ങ്ങ​ൾ ധാ​രാ​ള​മാ​യി എ​ത്തി​യേ​ക്കാ​മെ​ന്ന സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​വ​ണ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലാ​യി യാ​ത്ര​യ്ക്ക് സ​മ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.‌