ചൂ​ടി​നും ത​ണു​പ്പി​നും ആ​ശ്വാ​സം; 170 പോ​ലീ​സു​കാ​ർ​ക്കു തൊ​പ്പി ന​ൽ​കി വൈ​ദി​ക​ൻ
Friday, December 2, 2022 10:17 PM IST
എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി​യി​ലെ റോ​ഡു​ക​ളി​ൽ വെ​യി​ൽ​ച്ചൂ​ടി​ൽ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി വ​ന്ന സ്പെ​ഷ​ൽ പോ​ലീ​സു​കാ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലാ​യി തൊ​പ്പി. ഇ​നി പ​ക​ൽ​ച്ചൂ​ട് മാ​ത്ര​മ​ല്ല രാ​ത്രി മു​ത​ൽ പു​ല​രും വ​രെ​യു​ള്ള ത​ണു​പ്പി​ലും മ​ഞ്ഞി​ലും ക​രു​ത​ലാ​യി ത​ല​യി​ൽ തൊ​പ്പി​യു​ണ്ടാ​കും. 170 പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​ത്. കാ​ക്കി വേ​ഷ​മാ​ണെ​ങ്കി​ലും പോ​ലീ​സു​കാ​ർ​ക്കു​ള്ള​തു പോ​ലെ തൊ​പ്പി ഇ​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ക​ൽ​സ​മ​യ​ത്തു ചൂ​ട് സ​ഹി​ച്ചാ​ണ് ഇ​വ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ച്ചി​രു​ന്നത്.
ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം​മൈ​ൽ മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​കൂ​ടി​യാ​യ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ എ​ല്ലാ​വ​ർ​ക്കും തൊ​പ്പി വാ​ങ്ങി ന​ൽ​കാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ചു. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ൽ തൊ​പ്പി വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​നും ഫാ. ​മാ​ർ​ട്ടി​നും മ​റ്റു പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു സ്പെ​ഷ​ൽ പോ​ലി​സ് അം​ഗ​ങ്ങ​ളു​ടെ ത​ല​യി​ൽ തൊ​പ്പി വ​ച്ചു ന​ൽ​കി. ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് 24 മ​ണി​ക്കൂ​ർ സേ​വ​ന​മാ​യാ​ണ് സ്പെ​ഷ​ൽ പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.