സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്
Friday, December 2, 2022 10:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് മ​ത്സ​രം ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ കു​ട്ടി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പാ​ർ​ല​മെ​ന്‍റി​ൽ പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ, അ​നു​ശോ​ച​ന​പ്ര​മേ​യം, ചോ​ദ്യോ​ത്ത​ര​വേ​ള, ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ, അ​ടി​യ​ന്ത​ര പ്ര​മേ​യം, ക​മ്മി​റ്റി​ക​ളു​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ൽ, നി​യ​മ​നി​ർ​മാ​ണം തു​ട​ങ്ങി​യ​വ ന​ട​ത്ത​പ്പെ​ട്ടു. ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ സോ​നാ ബെ​ന്നി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രേ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സ​മ​കാ​ലീ​ന പ്ര​ശ്ന​ങ്ങ​ൾ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ നി​റ​ഞ്ഞു​നി​ന്നു. വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് എ​യ്ഞ്ച​ൽ മേ​രി ജോ​ഷ്വാ ന​ൽ​കി​യ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പാ​ർ​ല​മെ​ന്‍റി​ന്‍റെ നേ​ർ​ക്കാ​ഴ്ച ഒ​രു​ക്കി​യ ഈ ​മ​ത്സ​ര​ത്തി​ൽ 50 കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. 
മാ​നേ​ജ​ർ സി​സ്റ്റ​ർ സ​ലോ​മി സി​എം​സി, ഹെ​ഡ്മി​സ്ട്ര​സ് മി​നി​മോ​ൾ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​പ്ര​മോ​ദ്, യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ക്വി​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.