വി​സ്മ​യ​മാ​യി എ​രു​മേ​ലി നി​ർ​മ​ല​യി​ൽ എ​ക്‌​സി​ബി​ഷ​ൻ
Friday, December 2, 2022 10:17 PM IST
എ​രു​മേ​ലി: നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കാ​ൻ എ​രു​മേ​ലി നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ക്‌​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ലു​ടെ നാ​ടി​ന് വി​സ്മ​യം ന​ൽ​കി​യ​തി​നൊ​പ്പം നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് തു​ക സ​മാ​ഹ​രി​ക്കാ​നു​മാ​യി.
കു​ട്ടി​ക​ളു​ടെ അ​റി​വു​ക​ള്‍​ക്ക​നു​സ​രി​ച്ച് അ​വ​ര്‍​ത​ന്നെ പേ​പ്പ​ര്‍, കു​പ്പി​ക​ള്‍, ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​ക്ഷ​ര​ങ്ങ​ള്‍, കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍, വി​വി​ധ നാ​ണ​യ​ത്തു​ട്ടു​ക​ളും ക​റ​ന്‍​സി​ക​ളും, ചെ​റു​ഭ​ക്ഷ​ണം, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍, വി​വി​ധ വി​നോ​ദ​മ​ത്സ​ര​ങ്ങ​ള്‍, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ൾ, ഫ്ലാ​ഷ് മോ​ബ്, സ്ട്രീ​റ്റ് പ്ലേ, ​മോ​ണോ​ആ​ക്ട് തു​ട​ങ്ങി ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ളാ​ണ് എ​ക്‌​സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ​ത്.
കൂ​വ​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ വി​ന്‍​സി, എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ർ അ​ലീ​സി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​സ് മാ​ത്യു ഉ​റു​മ്പി​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ർ ടെ​സി മ​രി​യ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ലി​ജോ​മോ​ന്‍ തോ​മ​സ്, ആ​ലി​ച്ച​ന്‍ പീ​ലി​പ്പോ​സ്, കെ.​വി. ജോ​മോ​ന്‍, റി​ന്‍​സി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.