വ​ടം​വ​ലി മ​ത്സ​രം നാ​ളെ
Friday, December 2, 2022 10:17 PM IST
മു​ണ്ട​ക്ക​യം: വേ​ല​നി​ലം ബ്ര​ദേ​ഴ്സ് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വ​ടം​വ​ലി മ​ത്സ​രം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു സി​എം​എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള ട​ഗ് ഓ​ഫ് വാ​ർ മെം​ബേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ണ്ട​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​മ​ഡി ഉ​ത്സ​വം ഫെ​യിം ജ്യോ​തി​ഷ് കു​മാ​ർ വ​ടം​വ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നാം സ​മ്മാ​ന​മാ​യി 12,001 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ഗ്രീ​ൻ കെ​യ​ർ എം​ഡി ജോ​ബി കൂ​ലി​പ്പ​റ​മ്പി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഷു​ക്കൂ​ർ കു​തി​രം​കാ​വി​ൽ, ടോ​മി ന​ട​യ്ക്ക​ൽ, ഷി​ജോ പേ​രൂ​പ്പ​റ​മ്പി​ൽ, വി.​ജെ. ജ​യിം​സ്, ത​ങ്ക​പ്പ​ൻ ഞാ​റ​യ്ക്ക​ൽ, സു​നി​ൽ പു​ളി​മൂ​ട്ടി​ൽ, ജോ​ബി​ൻ​സ് വാ​ഴ​ക്കാ​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടുത്തു.

ലോ​ക മ​ണ്ണു​ദി​നാചരണം

എ​ലി​ക്കു​ളം: മ​ണ്ണ് പ​ര്യ​വേ​ഷണ-​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക മ​ണ്ണു​ദി​നം എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ള​ങ്ങു​ളം കെ​വി​എ​ല്‍​പി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ഞ്ചി​ന് ആ​ച​രി​ക്കും. രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ച​ട​ങ്ങ് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് നി​ര്‍​മ്മ​ല ജി​മ്മി പ​ങ്കെ​ടുക്കും.