ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം നാളെ ഭരണങ്ങാനത്ത്
Friday, December 2, 2022 11:24 PM IST
പാ​ലാ: ​ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​നം സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ നാ​​ളെ ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് പാ​​രീ​​ഷ്ഹാ​​ളി​​ല്‍ ചേ​​രു​​ന്ന ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി പ്ലാ​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് ര​​ക്ഷാ​​ധി​​കാ​​രി റൈ​​റ്റ് റ​​വ.​​ഡോ. തോ​​മ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മി​​ഷ​​ന്‍​ലീ​​ഗ് സം​​സ്ഥാ​​ന സ​​മി​​തി ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പി.​​സി. ഏ​​ബ്ര​​ഹാം പ​​ല്ലാ​​ട്ടു​​കു​​ന്നേ​​ല്‍ പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് അ​​ര്‍​ഹ​​നാ​​യ സു​​പ്രീം കോ​​ട​​തി മു​​ന്‍ ജ​​ഡ്ജി ജ​​സ്റ്റീ​​സ് കു​​ര്യ​​ന്‍ ജോ​​സ​​ഫ്, ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ല്‍ പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് അ​​ര്‍​ഹ​​നാ​​യ ഫാ. ​​ഏ​​ബ്ര​​ഹാം പോ​​ണാ​​ട്ട് എ​​ന്നി​​വ​​ര്‍​ക്ക് മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ന​​ല്‍​കും.
സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഷി​​ജു ഐ​​ക്ക​​ര​​ക്കാ​​നാ​​യി​​ല്‍, പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ഴേ​​പ​​റ​​മ്പി​​ല്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി​​ന്‍റോ ത​​കി​​ടി​​യേ​​ല്‍, ദേ​​ശീ​​യ പ്ര​​സി​​ഡ​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍, അ​​ന്ത​​ര്‍​ദേ​​ശീ​​യ അ​​ഡ്‌​​ഹോ​​ക്ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്റ് ഡേ​​വി​​സ് വ​​ല്ലൂ​​രാ​​ന്‍, പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ജോ​​ബി​​ന്‍ ടി. ​​ജോ​​ണി ത​​ട്ടാം​​പ​​റ​​മ്പി​​ല്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ ഓ​​ര്‍​ഗ​​നൈ​​സ​​ര്‍ അ​​രു​​ണ്‍ ജോ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
അ​​ന്ത​​ര്‍​ദേ​​ശീ​​യ, ദേ​​ശീ​​യ, സം​​സ്ഥാ​​ന, രൂ​​പ​​ത, മേ​​ഖ​​ല, ശാ​​ഖ ഭാ​​ര​​വാ​​ഹി​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും പ​​ങ്കെ​​ടു​​ക്കു​​ന്ന യോ​​ഗ​​ത്തി​​ല്‍ 2021 -22 പ്ര​​വ​​ര്‍​ത്ത​​ന വ​​ര്‍​ഷ​​ത്തെ മി​​ക​​ച്ച രൂ​​പ​​ത, മേ​​ഖ​​ല, ശാ​​ഖ​​ക​​ള്‍​ക്കു​​ള്ള അം​​ഗീ​​കാ​​ര​​പ​​ത്ര വി​​ത​​ര​​ണ​​വും ന​​ട​​ത്തും.

പ്രേ​​ഷി​​ത റാ​​ലി
സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.15ന് ​​മേ​​ല​​മ്പാ​​റ ദീ​​പ്തി ഭ​​വ​​ന്‍ ജം​​ഗ്ഷ​​ന്‍, ഇ​​ട​​പ്പാ​​ടി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്ന് ഭ​​ര​​ണ​​ങ്ങാ​​ന​​ത്തേ​​ക്ക് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി പ്രേ​​ഷി​​ത​​റാ​​ലി ന​​ട​​ത്തും. ഇ​​ട​​പ്പാ​​ടി സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി വി​​കാ​​രി ഫാ. ​​ഓ​​സ്റ്റി​​ന്‍ ക​​ച്ചി​​റ​​മ​​റ്റം, എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ഫാ. ​​ആ​​ന്‍റ​ണി പെ​​രു​​മാ​​നൂ​​ര്‍ എ​​ന്നി​​വ​​ര്‍ റാ​​ലി​​ക​​ള്‍ ഫ്ലാ​ഗ് ഓ​​ഫ് ചെ​​യ്യും.
ഇ​​ട​​പ്പാ​​ടി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി​​യി​​ല്‍ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ല്‍നി​​ന്നെ​​ത്തി​​ച്ചേ​​രു​​ന്ന​​വ​​രും പാ​​ലാ രൂ​​പ​​ത​​യി​​ലെ പാ​​ലാ ക​​ത്തീ​​ഡ്ര​​ല്‍, ചേ​​ര്‍​പ്പു​​ങ്ക​​ല്‍, രാ​​മ​​പു​​രം, പ്ര​​വി​​ത്താ​​നം, ഇ​​ല​​ഞ്ഞി, ക​​ട​​ത്തു​​രു​​ത്തി, ക​​ട​​നാ​​ട്, മു​​ട്ടു​​ചി​​റ, കു​​റ​​വി​​ല​​ങ്ങാ​​ട്, കോ​​ത​​ന​​ല്ലൂ​​ര്‍ ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​രും പ​​ങ്കെ​​ടു​​ക്കും. മേ​​ല​​മ്പാ​​റ ദീ​​പ്തി ഭ​​വ​​നി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ക്കു​ന്ന റാ​​ലി​​യി​​ല്‍ ഭ​​ര​​ണ​​ങ്ങാ​​നം, അ​​രു​​വി​​ത്തു​റ, തീ​​ക്കോ​​യി, കൂ​​ട്ടി​​ക്ക​​ല്‍, മൂ​​ല​​മ​​റ്റം, പൂ​​ഞ്ഞാ​​ര്‍, തു​​ട​​ങ്ങ​​നാ​​ട് ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​ര്‍ അ​​ണി​​ചേ​​രും.