മ​ല​യാ​ളി​ക​ളി​ല്‍ സ്‌​കി​ന്‍ കാ​ന്‍സ​ര്‍ കു​റ​വ്: ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍
Saturday, December 3, 2022 12:18 AM IST
കോ​ട്ട​യം: മ​ല​യാ​ളി​ക​ള്‍ക്കി​ട​യി​ല്‍ സ്‌​കി​ന്‍ കാ​ന്‍സ​ര്‍ കു​റ​യു​ന്ന​തി​നു കാ​ര​ണം ശ​രീ​ര​ത്തി​ന്‍റെ ക​റു​പ്പ് നി​റ​മാ​ണെ​ന്നു കാ​ന്‍സ​ര്‍ രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍. കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 140-ാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര വി​ചാ​ര​സാ​യാ​ഹ്ന​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ​ര്‍കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​പു​ന്ന​ന്‍ കു​ര്യ​ന്‍ വേ​ങ്ക​ട​ത്ത് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മു​ഞ്ഞ​നാ​ട് പ​ത്മ​കു​മാ​ര്‍, സ​ന്ദീ​പ് എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 4.30നു ​സാ​ഹി​ത്യ​കാ​ര​നും നോ​വ​ലി​സ്റ്റും സെ​ന്‍സ​ര്‍ ബോ​ര്‍ഡ് അം​ഗ​വു​മാ​യ ഡോ​ക്ട​ര്‍ ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 6.30ന് ​വി​നോ​ദ് ച​മ്പ​ക്ക​ര​യു​ടെ കു​ഞ്ച​ന്‍ ന​മ്പ്യാ​ര്‍ ക​ഥാ​പ്ര​സം​ഗ​വും അ​ര​ങ്ങേ​റും.