സ​ര​സ് മേ​ള ചു​വ​രെ​ഴു​ത്ത് കാ​മ്പ​യി​നു തു​ട​ക്കം
Saturday, December 3, 2022 12:18 AM IST
കോ​ട്ട​യം: കു​ടും​ബ​ശ്രീ ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ചു​വ​രെ​ഴു​ത്ത് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 15 മു​ത​ല്‍ 24 വ​രെ കു​ടും​ബ​ശ്രീ മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ചു​വ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചു​വ​രെ​ഴു​ത്ത് കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള വ​നി​താ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളു​ക​ളും ഇ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ലെ രു​ചി​ക​ള്‍ നി​റ​ഞ്ഞ ഫു​ഡ്കോ​ര്‍ട്ടു​ക​ളും ക​ലാ​സാം​സ്‌​കാ​രി​ക സ​ന്ധ്യ​ക​ളു​മാ​ണ് സ​ര​സ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം.