ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ട് 15ന് ​അ​ട​യ്ക്കും
Saturday, December 3, 2022 12:24 AM IST
കോ​ട്ട​യം: ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 15ന് ​അ​ട​യ്ക്കാ​ന്‍ മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ ക​ള​ക്‌​ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ചേ​ര്‍ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ഷ​ട്ട​റു​ക​ള്‍ ക്ര​മീ​ക​രി​ക്കാ​നും യോ​ഗം നി​ര്‍ദേ​ശി​ച്ചു. ഷ​ട്ട​റു​ക​ള്‍ മാ​ര്‍ച്ച് 15ന് ​തു​റ​ക്കും. കാ​ര്‍ഷി​ക ക​ല​ണ്ട​ര്‍ പ്ര​കാ​രം ത​ന്നെ കൃ​ഷി ഇ​റ​ക്കി മു​ന്നോ​ട്ട് പോ​കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
കൃ​ഷി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ള്‍ കു​റേ​ക്കൂ​ടി ശാ​സ്ത്രീ​യ​മാ​യി ഷ​ട്ട​ര്‍ ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍എ, ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ, എ​ഡി​എം എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍, സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​ഏ​ബ്ര​ഹാം, ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.