വൈക്കം ടൗൺ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ
Saturday, December 3, 2022 12:24 AM IST
വൈ​ക്കം: കോ​ൺ​ഗ്ര​സ് വൈ​ക്കം ടൗ​ൺ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും നി​യു​ക്ത ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​ന​മേ​ൽ​ക്ക​ലും വൈ​ക്കം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്നു. വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ക്ക​ര​പ്പാ​ടം ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ഡി​സി സി ​പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ സോ​ണി സ​ണ്ണി​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. കെ​പി സി​സി അം​ഗം മോ​ഹ​ൻ ഡി. ​ബാ​ബു, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, പി.​എ​ൻ. ബാ​ബു, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക ശ്യാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.