"സില്‍വ​ര്‍ലൈ​ന്‍: പ്രതിഷേധിച്ചവർക്കെതിരേയുള്ള കള്ളക്കേസുകൾ പിൻവലിക്കണം'
Saturday, December 3, 2022 12:27 AM IST
മാ​ട​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി​യോ റെ​യി​ല്‍വേ ബോ​ര്‍ഡി​ന്‍റെ അം​ഗീ​കാ​ര​മോ ഇ​ല്ലാ​തെ സ്ഥ​ല​മു​ട​മ​ക​ളെ അ​റി​യി​ക്കാ​തെ കെ-​റെ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നൂ​റു​ക​ണ​ക്കി​നു പോ​ലീ​സു​കാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ല്ലി​ടു​വാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച​വ​ര്‍ക്കെ​തി​രേ വ്യാ​പ​ക​മാ​യെ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ള്‍ സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.
സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മാ​ട​പ്പ​ള്ളി​യി​ലെ സ്ഥി​രം​സ​മ​ര​പ്പ​ന്ത​ലി​ൽ 227-ാം ദി​വ​സ​ത്തെ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് ചെ​യ​ര്‍മാ​ന്‍ സേ​വ്യ​ര്‍ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, എ.​ടി. വ​ര്‍ഗീ​സ്, കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ത​ങ്ക​ച്ച​ന്‍ പു​ന്ന​മ്മൂ​ട്ടി​ല്‍, ഇ.​എ. ഏ​ബ്ര​ഹാം, ജോ​സ​ഫ് ഇ​ല​വും​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.