ഭിന്നശേഷി മാസാചരണം
1245227
Saturday, December 3, 2022 12:28 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സമഗ്ര ശിക്ഷ കേരള ചങ്ങനാശേരി ബിആര്‍സിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി മാസാചരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് നിര്‍വഹിച്ചു. മാടപ്പള്ളി ഭിന്നശേഷി സൗഹൃദ അങ്കണവാടിയില്‍നിന്ന് ദീപശിഖാ പ്രയാണവും പതാകജാഥയും നടത്തി.
പെരുന്ന എന്‍എസ്എസ് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും വിളംബര ജാഥയിലും വിവിധ കോളജുകളിലെയും സ്കൂളുകളിലെയും, എന്‍സിസി, എസ്പിസി, റെഡ്ക്രോസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്, സൗഹൃദ ക്ലബ്ബ്, എക്സൈസ്, പോലീസ്, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകര്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു. വിളംബര ജാഥ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്നു മാടപ്പള്ളി ഗവണ്മെന്റ് എല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ പൊതുസമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.