ശാ​സ്ത്രി റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ലാ രാ​ത്രി​ക​ൾ വീ​ണ്ടും
Sunday, December 4, 2022 1:29 AM IST
കോ​ട്ട​യം: ശാ​സ്ത്രി റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ വീ​ണ്ടും. ശാ​സ്ത്രി റോ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഇ​ന്ന​ലെ രാ​ത്രി​യും വൈ​ദ്യു​തി ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ഇ​രു​ട്ടി​ൽ മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​വും പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങി​യ​പ്പോ​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

മാ​സ​ങ്ങ​ളാ​യി ശാ​സ്ത്രി റോ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ വെ​ളി​ച്ച​മി​ല്ല. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ വെ​യി​റ്റിം​ഗ് ഷെ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ച്ചി​രു​ന്നു. നീ​ണ്ട കാ​ത്തി​രി​പ്പി​നു​ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും ലൈ​റ്റ് തെ​ളി​യാ​തെ വ​ന്ന​തോ​ടെ രാ​ത്രി​യോ​ടെ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും രം​ഗ​ത്തെ​ത്തി.

ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഇ​വി​ടെ നി​ന്നാ​ണു ബ​സി​ൽ ക​യ​റു​ന്ന​ത്. ഇ​വി​ടെ ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണു ഇ​ന്ന​ലെ ജ​ന​രോ​ഷം രൂ​ക്ഷ​മാ​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്രി റോ​ഡി​ൽ അ​ച്ചാ​യ​ൻ​സ് ഗോ​ൾ​ഡ് ഉ​ട​മ ടോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്.