യു​വാ​വി​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, December 4, 2022 1:37 AM IST
തൃ​ക്കൊ​ടി​ത്താ​നം: യു​വാ​വി​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​യി​പ്പാ​ട് നാ​ലു​കോ​ടി ച​ക്കാ​ല​യി​ൽ ജി​തി​ൻ എം. ​തോ​മ​സി​നെ (31) യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ള്‍ കൂ​ടി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 22ന് ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് വെ​ളു​പ്പി​നെ ര​ണ്ടി​നു യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജി​തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​ഞ്ചാ​വ് ക​ച്ച​വ​ട​മു​ണ്ടെ​ന്നു യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കു നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ഇ​വ​ർ ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു.
തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മ​റ്റു പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.