സ​ര​സി​ന് മോ​ടി കൂ​ട്ടാ​ൻ ഫ്ലാ​ഷ് മോ​ബ്
Sunday, December 4, 2022 1:37 AM IST
കോ​ട്ട​യം: കു​ടും​ബ​ശ്രീ ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ർ ആ​റി​ന് ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം കോ​ള​ജ്, പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ്, ഈ​രാ​റ്റു​പേ​ട്ട ടൗ​ൺ, കൊ​ട്ടാ​ര​മ​റ്റം ബ​സ്‌​സ്റ്റാ​ൻ​ഡ് പാ​ലാ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ക്കു​ക. ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ള്യൂ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ഡി​സം​ബ​ർ എ​ട്ടി​ന് കോ​ട്ട​യ​ത്ത് ബി​സി​എം കോ​ള​ജ്, സി​എം​എ​സ് കോ​ള​ജ്, തി​രു​ന​ക്ക​ര, നാ​ഗ​മ്പ​ടം, ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​സി​എം കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ള്യൂ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ക്കും.