ഭി​ന്ന​ശേ​ഷി​മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ശ്വാ​സും ചെ​ങ്ക​ല്‍ ആ​ശാ​നി​ല​യ​വും
Sunday, December 4, 2022 2:53 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഭി​​ന്ന​​ശേ​​ഷി​​മേ​​ഖ​​ല​​യി​​ലെ മി​​ക​​ച്ച പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​ള്ള 2022ലെ ​​പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സാ​​മൂ​​ഹ്യ​​നീ​​തി മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു വി​​ത​​ര​​ണം ചെ​​യ്തു. എ​​ന്‍​ജി​​ഒ​​യ്ക്ക് കീ​​ഴി​​ലെ മി​​ക​​ച്ച ഭി​​ന്ന​​ശേ​​ഷി പു​​ന​​ര​​ധി​​വാ​​സ​​കേ​​ന്ദ്ര​​ത്തി​​നു​​ള്ള അ​​വാ​​ർ​​ഡ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ശ്വാ​​സ് വൊ​​ക്കേ​​ഷ​​ണ​​ല്‍ ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​റി​​ന് ല​​ഭി​​ച്ചു.

50,000 രൂ​​പ​​യും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും മൊ​​മെ​​ന്‍റോ​​യും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു പു​​ര​​സ്‌​​കാ​​രം. ഭി​​ന്ന​​ശേ​​ഷി​​മേ​​ഖ​​ല​​യി​​ലെ മി​​ക​​ച്ച എ​​ന്‍​ജി​​ഒ സ്ഥാ​​പ​​ന​​ത്തി​​നു​​ള്ള അ​​വാ​​ര്‍​ഡ് ചെ​​ങ്ക​​ല്‍ ആ​​ശാ​​നി​​ല​​യം സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ളി​​നും ല​​ഭി​​ച്ചു. 20,000 രൂ​​പ​​യും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും മൊ​​മെ​​ന്‍റോ​​യും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ര്‍​ഡ്.

ആ​​ശാ​​നി​​ല​​യം, ആ​​ശ്വാ​​സ് എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​റോ​​യി മാ​​ത്യു വ​​ട​​ക്കേ​​ല്‍, സി​​സ്റ്റ​​ർ ലി​​റ്റി സേ​​വ്യ​​ര്‍, മ​​റ്റ് സ്ഥാ​​പ​​ന പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ മ​​ന്ത്രി​​യി​​ല്‍​നി​​ന്നു പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ഏ​​റ്റു​​വാ​​ങ്ങി. ഭി​​ന്ന​​ശേ​​ഷി ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മ​​ല​​പ്പു​​റം തി​​രൂ​​രി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്ത​​ത്. സം​​സ്ഥാ​​ന സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.