എംജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന് പാലായിൽ തുടക്കം
Sunday, December 4, 2022 2:53 AM IST
പാ​​ലാ: എം​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റ് പാ​​ലാ​​യി​​ല്‍ ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന ഹാ​​ഫ് മാ​​ര​​ത്തണി​​ല്‍ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ എം​​എ കോ​​ള​ജി​​ലെ ദേ​​വ​​രാ​​ജും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലെ അ​​ഞ്ജു മു​​രു​​ക​നും ഒ​​ന്നാം സ്ഥാ​​നം നേ​​ടി.​ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലെ സ​​രു​ൺ സ​​ജി ര​​ണ്ടാം സ്ഥാ​​ന​​വും ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​ജി​​ലെ റെ​​ജി​​ന്‍ ബാ​​ബു മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. വ​​നി​​താ വി​​ഭാ​​ഗം മാ​​ര​​ത്തണി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ അ​ഞ്‌​ജു മു​​രു​​ക​ന്‍ പു​​തി​​യ റി​ക്കാ​​ര്‍​ഡോ​​ടെ​​യാ​​ണ് സ്വ​​ര്‍​ണം നേ​​ടി​​യ​​ത് (ഒ​​രു മ​​ണി​​ക്കൂ​​ര്‍ ഇ​​രു​​പ​​ത് മി​​നി​​റ്റും 32 സെ​​ക്ക​ൻ​ഡും). എം​​എ കോ​​ള​​ജി​​ലെ പൗ​​ര്‍​ണ​​മി ര​​ണ്ടാം സ്ഥാ​​ന​​വും അ​​തേ കോ​​ള​​ജി​​ലെ ത​​ന്നെ കെ.​​പി. സാ​​നി​​ക മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി.

ഇ​​ന്നു രാ​​വി​​ലെ ആ​​റി​​ന് 20 കി​​ലോ​​മീ​​റ്റ​​ര്‍ ന​​ട​​ത്ത മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. ഇ​​ന്ന് 21 ഫൈ​​ന​​ലു​​ക​​ള്‍ ന​​ട​​ക്കും. പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജാ​​ണ് അ​​ഞ്ചാം ത​​വ​​ണ​​യും ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് ചാം​​പ്യ​​ന്‍​ഷി​​പ് ഉ​​ദ്ഘാ​​ട​​നം സി​​ന്‍​ഡിക്കറ്റ് മെ​​മ്പ​​ര്‍ ഡോ.​​എ. ജോ​​സ് നി​​ര്‍​വ​​ഹി​​ക്കും. ഡോ.​ ​ബി​​ജു തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ഡോ. ​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സി​​സ്റ്റ​​ര്‍ റെ​​ജി​​നാ​​മ്മ ജോ​​സ​​ഫ് ആ​​ശം​​സാ​​പ്ര​​സം​​ഗം ന​​ട​​ത്തും.