വൃ​ത്തി​ഹീ​ന​മാ​യി ഇ​ത​ര സം​സ്ഥാ​ന ക്യാ​മ്പ്: ആ​രോ​ഗ്യ വ​കു​പ്പും നോ​ട്ടീ​സ് ന​ൽ​കി
Sunday, December 4, 2022 10:15 PM IST
ക​ണ​മ​ല: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ നി​ര​വ​ധിപ്പേ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ക​ണ​മ​ല​യി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പും നോ​ട്ടീ​സ് ന​ൽ​കി. ശു​ചി​ത്വ​വും പ്രാ​ഥ​മി​ക കൃ​ത്യ സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഇ​ല്ലെ​ന്ന് ആ​രോ​പി​ച്ച് നേ​ര​ത്തെ പോ​ലി​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ട ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ തി​ങ്ങി നി​റ​ഞ്ഞ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​ൻ ബാ​ബു​ക്കു​ട്ട​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് പോ​ലി​സ് എ​ത്തി നോ​ട്ടീ​സ് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും ഹെ​ൽ​ത്ത്‌ സാ​നി​റ്റേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല സീ​സ​ണി​ൽ മു​ത്തു​മാ​ല, ചെ​ണ്ട വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ നാ​ടോ​ടി സം​ഘ​ങ്ങ​ളാ​ണ് ദി​വ​സ വാ​ട​ക ന​ൽ​കി ക​ഴി​യു​ന്ന​ത്.