യു​സി​എ​ഫ് ഇ​ന്ത്യ ലോം​ഗ് മാ​ർ​ച്ചി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്വീ​ക​ര​ണം
Sunday, December 4, 2022 10:15 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: തൊ​ഴി​ലി​ല്ലാ​യ്മ, മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം, മ​ല​യോ​ര തീ​ര​ദേ​ശ പ്ര​ശ്ന​ങ്ങ​ൾ, ദ​ളി​ത് ക്രൈ​സ്ത​വ സം​വ​ര​ണ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടു യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തു​ന്ന ലോം​ഗ് മാ​ർ​ച്ചി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം സ്വീ​ക​ര​ണം ന​ൽ​കി.
ജാ​ഥാ ക്യാ​പ്റ്റ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഫാ. ​ഡെ​ന്നി കു​ഴി​പ്പ​ള്ളീ​ൽ, ഫാ. ​ജോ​സ​ഫ് വൈ​പ്പി​ൻ​മ​ഠം, എ​സ്എം വൈ​എം പ്ര​സി​ഡ​ന്‍റ് ജോ​പ്പു ഫി​ലി​പ്പ്, സി​ബി​സി​ഐ ലൈ​യ്റ്റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജാ​ഥാ ക്യാ​പ്റ്റ​ൻ അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.