അപകട കെണിയൊരുക്കി റോഡ് നവീകരണം
Sunday, December 4, 2022 10:15 PM IST
മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ-​എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ൽ മു​ണ്ട​ക്ക​യം ടൗ​ണി​നു സ​മീ​പം താ​ന്നി വ​ള​വി​ലാ​ണ് അ​പ​ക​ടം കെ​ണി​യൊ​രു​ക്കി റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം വാ​ഗ​മ​ൺ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം മു​ത​ൽ ഇ​ളം​കാ​ട് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ താ​ന്നി​വ​ള​വി​ന് സ​മീ​പ​മു​ള്ള കൊ​ടും വ​ള​വി​ലാ​ണ് ന​വീ​ക​ര​ണ​ത്തി​നാ​യി പ​ല​ഭാ​ഗ​ത്തും കു​ഴി​ക​ൾ തീ​ർ​ത്തി​രി​ക്കു​ന്ന​ത്.
ജ​ല വി​ത​ര​ണ വ​കു​പ്പി​ന്‍റെ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​തു​മൂ​ലം ഈ ​ഭാ​ഗ​ത്ത് കു​ഴി​ക​ൾ എ​ടു​ത്ത് ജ​ല​വി​ത​ര​ണ വ​കു​പ്പ് ന​വീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ റോ​ഡ് ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​ത് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി​യി​രി​ക്കു​ന്ന​ത്.
ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. വേ​ഗ​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ തൊ​ട്ട​ടു​ത്ത വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.