സ്വീ​ക​ര​ണം ന​ല്‍​കി
Sunday, December 4, 2022 10:35 PM IST
കി​ട​ങ്ങൂ​ര്‍: ന​ഴ്‌​സിം​ഗ് രം​ഗ​ത്തെ നാ​ഷ​ണ​ല്‍ ഫ്േ​ളാ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ അ​വാ​ര്‍​ഡ് നേ​ടി​യ കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റി​വ് ന​ഴ്‌​സ് ഷീ​ലാ റാ​ണി​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൗ​ര​സ്വീ​ക​ര​ണം ന​ല്‍​കി. ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് വ​ര്‍​ഷ​ക്കാ​ല​മാ​യി കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ മി​ക​വി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ രം​ഗ​ത്തെ ഒ​രു വ്യ​ക്തി​ത്വ​ത്തി​ന് ആ​ദ്യ​മാ​യി ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​ത്. 2021-22 ലെ ​ന​ഴ്‌​സിം​ഗ് രം​ഗ​ത്തെ സേ​വ​ന​ങ്ങ​ള്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് കി​ട​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സി​ന് ഫ്‌​ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​ല്‍ നി​ന്നും ഷീ​ലാ​റാ​ണി അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. അ​വ​ര്‍​ഡ് ജേ​താ​വി​നെ കി​ട​ങ്ങൂ​ര്‍ ഹൈ​വേ ജം​ഗ്ഷ​നി​ല്‍ നി​ന്നും സ്വീ​ക​രി​ച്ച് കി​ട​ങ്ങൂ​ര്‍ എ​ല്‍ പി ​ബി സ്‌​ക്കൂ​ളി​ലെ സ​മ്മേ​ള​ന സ്ഥ​ല​ത്തേ​യ്ക്ക് എ​ത്തി​ച്ചു.
മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം ​പി ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി രോ​ഗി​ക​ള്‍​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണ​വും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏബ്രഹാം ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള യൂ​ണി​ഫോം വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് വോ​ള​ന്റി​യ​ര്‍​മാ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​മേ​ഴ്‌​സി ജോ​ണ്‍ മൂ​ല​ക്കാ​ട്ട്, അ​ശോ​ക് കു​മാ​ര്‍ പൂ​ത​മ​ന, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​രേ​ഖ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.