ഗാ​ന്ധി സ്മാ​ര​കം ഇ​ന്ന് ഗ​വ​ര്‍​ണ​ര്‍ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും
Sunday, December 4, 2022 10:35 PM IST
പാ​ലാ: മൂ​ന്നാ​നി​യി​ല്‍ കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.15 ന് ​ഗാ​ന്ധി പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്തു നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. ച​ട​ങ്ങി​ല്‍ എംപി​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജോ​സ് കെ. ​മാ​ണി, മാ​ണി സി. ​കാ​പ്പ​ന്‍ എംഎ​ല്‍എ, ​പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര, ഫൗ​ണ്ടേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ജ​സ്റ്റീ​സ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​പ​ഹാ​രം ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് സ​മ​ര്‍​പ്പി​ക്കും.​
ഗാ​ന്ധി​ജി​യു​ടെ 150-ാമ​ത് ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗാ​ന്ധി​സ്ക്വ​യ​റും പ്ര​തി​മയും സ്ഥാ​പി​ക്കാ​ന്‍ മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. മൂ​ന്നാ​നി​യി​ല്‍ പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​യേ​ഴ്‌​സ് ചേം​ബ​ര്‍ കോ​മ്പൗ​ണ്ടി​ലാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.
ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, സാ​ബു ഏ​ബ്ര​ഹാം, ടോ​ണി തോ​ട്ടം, അ​നൂ​പ് ചെ​റി​യാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്.
ഗാ​ന്ധി​ജി മെ​ഡി​റ്റേ​ഷ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​തി​മ​യാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​സോ റെ​സി​ന്‍ എ​ന്ന മെ​റ്റീ​രി​യ​ലി​ല്‍ നാ​ല​ര അ​ടി ഉ​യ​രം പ്ര​തി​മ​യ്ക്കു​ണ്ട്. മൂ​ന്ന​ര​യ​ടി ഉ​യ​ര​മു​ള്ള വി​ശാ​ല​മാ ഗ്രാ​നൈ​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ഞ്ഞാ​ര്‍ - ഏ​റ്റു​മാ​നൂ​ര്‍ ഹൈ​വേ​യി​ല്‍ നി​ന്നും ലോ​യേ​ഴ്‌​സ് ചേം​ബ​റി​ലേ​യ്ക്കു​ള്ള വി​ശാ​ല​മാ​യ റോ​ഡി​ന്‍റെ 50 മീ​റ്റ​ര്‍ ഉ​ള്ളി​ലാ​യി​ട്ടാ​ണ് ഗാ​ന്ധി സ്‌​ക്വ​യ​റും പ്ര​തി​മ​യും നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. പൂ​ര്‍​ണമാ​യും പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ 12 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.