ഭി​ന്ന​ശേ​ഷി ക​ലാ​-കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ച്ചു
Sunday, December 4, 2022 11:39 PM IST
വെ​​ച്ചൂ​​ർ : വെച്ചൂർ പഞ്ചായത്തിന ്‍റെ ആഭിമുഖ്യത്തി ൽ ഇ​​ട​​യാ​​ഴം തേ​​ജ​​സ് സ്പെ​​ഷ​​ൽ സ്കൂ​​ളി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ സ​​ർ​​ഗ വാ​​സ​​ന​​ക​​ളെ പ​​രി​​പോ​​ഷി​​പ്പി​​ക്കാ​​നാ​​യി ഭി​​ന്ന​​ശേ​​ഷി ക​​ലാ​​കാ​​യി​​ക മേ​​ള സം​​ഘ​​ടി​​പ്പി​​ച്ചു. വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൻ​​സി​ ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ക​​ലാ-​​കാ​​യി​​ക മേ​​ള വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
നി​​ര​​വ​​ധി കു​​ട്ടി​​ക​​ൾ ക​​ലാ-​കാ​​യി​​ക മ​​ൽ​​സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു. വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മ​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ വീ​​ണ​ അ​​ജി, പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ സോ​​ജി​ ജോ​​ർ​​ജ്, എ​​സ്.​​ബീ​​ന, പി.​​കെ. മ​​ണി​​ലാ​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​സ്. മ​​നോ​​ജ്കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ഗീ​​ത​ സോ​​മ​​ൻ, സ്വ​​പ്ന​​രാ​​ജ​​ൻ, ബി​​ന്ദു​​മോ​​ൾ, ശാ​​ന്തി​​നി, ഐ​​സി​​ഡി​​എ​​സ് വൈ​​ക്കം പ്രോ​​ജ​​ക്ട് സി​​ഡി​​പി​​ഒ ഇ.​​കെ. ന​​മി​​ത, ഐ​​സി​​ഡി എ​​സ് വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് സൂ​​പ്ര​​വൈ​​സ​​ർ ആ​​ർ.​ ര​​മ്യ, തേ​​ജ​​സ് സ്പെ​​ഷ​​ൽ സ്കൂ​​ൾ സെ​​ക്ര​​ട്ട​​റി ഹ​​രി​​ദാ​​സ്, തേ​​ജ​​സ് സ്കൂ​​ൾ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ്ര​​ഭ കു​​റു​​പ്പ്, അ​​ങ്ക​​ണ​​വാ​​ടി വ​​ർ​​ക്ക​​ർ മി​​നി​​മോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൻ​​സി ജോ​​സ​​ഫ്, വി​​ക​​സ​​ന സ്‌​​റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സോ​​ജി ജോ​​ർ​​ജ് എ​​ന്നി​​വ​​ർ വി​​ജ​​യി​​ക​​ൾ​​ക്ക് സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു.