എം​ജി അ​ത്‌​ല​റ്റി​ക് മീ​റ്റ് : ക​പ്പ​ടി​ച്ച് അ​ല്‍​ഫോ​ന്‍​സ​യും എം​എ കോ​ള​ജും
Monday, December 5, 2022 11:47 PM IST
പാ​​ലാ: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ 178 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ 207 പോ​​യി​ന്‍റു​മാ​​യി കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജും ചാ​​മ്പ്യ​​ന്‍​മാ​​രാ​​യി. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ വ​​നി​​താ വി​​ഭാ​​ഗം ജേ​​താ​​ക്ക​​ളാ​​യി​​രു​​ന്ന എം​​എ കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. എം​​എ കോ​​ള​​ജ് 176 പോ​​യി​​ന്‍റ് നേ​​ടി വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ര​​ണ്ടാ​​മ​​തെ​​ത്തി. മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രു​​കൂ​​ടി​​യാ​​യ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് 84 പോ​​യി​ന്‍റു​മാ​​യി മൂ​​ന്നാ​​മ​​തെ​​ത്തി.
119 പോ​​യി​​ന്‍റ് നേ​​ടി ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജാ​​ണ് പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ ര​​ണ്ടാ​​മ​​തെ​​ത്തി​​യ​​ത്. 95 പോ​​യി​​ന്‍റ് നേ​​ടി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​നം നേ​​ടി. 800 മീ​​റ്റ​​ര്‍ പു​​ര​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ 1997 ഒ​​ളി​​മ്പി​​ന്‍ കെ.​​ജെ. മ​​നോ​​ജ് ലാ​​ല്‍ സ്ഥാ​​പി​​ച്ച 1.52.79 എ​​ന്ന റി​​ക്കാ​​ര്‍​ഡ് പാ​​ലാ സെ​​ന്റ് തോ​​മ​​സ് കോ​​ള​​ജി​​ലെ എം.​​എ​​സ്. അ​​ന​​ന്ദു മോ​​ന്‍ 1.50.29 സെ​​ക്ക​​ൻ​ഡോ​​ടെ പു​​തി​​യ റി​​ക്കാ​​ര്‍​ഡ് സ്ഥാ​​പി​​ച്ചു. അ​​ഞ്ചു മു​​രു​​ക​​ന്‍ ഹാ​​ഫ് മ​​ര​​ത്ത​​ണി​​ലും കെ. ​​ആ​​ന​​ന്ദ് കൃ​​ഷ്ണ 10,000 മീ​​റ്റ​​റി​​ലും അ​​രു​​ണ്‍​ജി​​ത് 400 മീ​​റ്റ​​ര്‍ ഹാ​​ര്‍​ഡി​​ല്‍​സി​​ലും എ​​സ്. ജി​​ജി​​ല്‍ 3,000മീ​​റ്റ​​ര്‍ സ്റ്റീ​​പി​​ള്‍ ചെ​​യ്സി​​ലും പു​​തി​​യ റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ച്ചു.
സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സി​​ന്‍​ഡി​​ക്ക​​റ്റം​​ഗം റെ​​ജി സ​​ഖ​​റി​​യ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു. സി​​ന്‍​ഡി​​ക്ക​​റ്റം​​ഗം പ്ര​​ഫ. പി.​ ​ഹ​​രി​​കൃ​​ഷ്ണ​​ന്‍, സ്‌​​കൂ​​ള്‍ ഓ​​ഫ് ഫി​​സി​​ക്ക​​ല്‍ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ഡ​​യ​​റ​​ക്‌​ട​​ര്‍ ഡോ. ​​ബി​​നു. ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സി​​സ്റ്റ​​ര്‍ റെ​​ജി​​നാ​​മ്മ ജോ​​സ​​ഫ് ബ​​ര്‍​സ​​ര്‍ റ​​വ. ഡോ. ​​ജോ​​സ് ജോ​​സ​​ഫ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. ഷാ​​ജി ജോ​​ണ്‍ ഫി​​സി​​ക്ക​​ല്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ഡി​​പ്പാ​​ര്‍​ട്‌​​മെ​ന്‍റ് മേ​​ധാ​​വി ഡോ. ​​ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ങ്കെു​​ട​​ത്തു. പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജാ​​ണ് മീ​​റ്റി​​നു അ​​തി​​ഥ്യ​​മ​​രു​​ളി​​യ​​ത്.