സാ​മൂ​ഹ്യവി​രു​ദ്ധ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സ് അ​ർ​ധ​രാ​ത്രി​യി​ൽ ഊ​രി​മാ​റ്റി
Monday, December 5, 2022 11:59 PM IST
അ​തി​ര​മ്പു​ഴ: ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ൾ അ​ർ​ധ​രാ​ത്രി​യി​ൽ ഊ​രി​മാ​റ്റി. ഒ​രു പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ലാ​യി. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡി​ൽ പ​ന​യ​ത്തി​ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഊ​രി​മാ​റ്റി​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ ജോ​സ് അ​ഞ്ജ​ലി സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​ർ​ക്കൊ​പ്പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് ഫ്യൂ​സു​ക​ൾ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. മെം​ബ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലേ ഫ്യൂ​സു​ക​ൾ കു​ത്തു​ക​യു​ള്ളു​വെ​ന്ന നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യ​ശേ​ഷ​മാ​ണ് ഫ്യൂ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.
മ​ണ്ണാ​ർ​കു​ന്ന്, ശ്രീ​ക​ണ്ഠ​മം​ഗ​ലം പ്ര​ദേ​ശ​ത്ത് ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വീ​ണ്ടും രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.-