ലോം​ഗ് മാ​ർ​ച്ച്: കോ​ട്ട​യ​ത്തെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി
Monday, December 5, 2022 11:59 PM IST
കോ​ട്ട​യം: തൊ​ഴി​ലി​ല്ലാ​യ്മ, മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം, മ​ല​യോ​ര തീ​ര​ദേ​ശ പ്ര​ശ്‌​ന​ങ്ങ​ള്‍, ദ​ളി​ത് ക്രൈ​സ്ത​വ സം​വ​ര​ണ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തു​ന്ന ലോം​ഗ് മാ​ര്‍ച്ചി​ന്‍റെ കോ​ട്ട​യ​ത്തെ പ​ര്യ​ട​നം സ​മാ​പി​ച്ചു. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍നി​ന്നും ആ​രം​ഭി​ച്ച റാ​ലി ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍ന്നു ന​ട​ന്ന സ​മ്മേ​ള​നം കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് സാ​വി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നി​ല്‍ കൊ​ടി​ത്തോ​ട്ടം, ഡോ. ​ജോ​ജി ഏ​ബ്ര​ഹാം, സി​ബി​ച്ച​ന്‍ സൈ​ജു, ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍, ജോ​സ് മാ​ത്യു ഓ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ കു​മ​ര​ക​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ലോം​ഗ് മാ​ര്‍ച്ച് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലു​ടെ സ​ഞ്ച​രി​ച്ചു വൈ​കു​ന്നേ​രം അ​ഞ്ചി​നു ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ​മാ​പി​ക്കും.