റോ​ഡ് ഉ​ദ്ഘാ​ട​നം
Monday, December 5, 2022 11:59 PM IST
അ​മ്മ​ഞ്ചേ​രി: ഗാ​ന്ധി​ന​ഗ​ര്‍ ഹൗ​സിം​ഗ് സ്‌​കീം അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് റെ​സി​ഡ​ന്‍റ്സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി എം​എ​ല്‍എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​ക്കി​യ ഗാ​ന്ധി​ന​ഗ​ര്‍ ഹൗ​സിം​ഗ് ബോ​ര്‍ഡ് കോ​ള​നി​യി​ലെ ആ​റാം ക്രോ​സ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു.
മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ സാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ല്‍, മു​ന്‍ കൗ​ണ്‍സി​ല​ര്‍ ജ​യ്‌​മോ​ള്‍ ക​ണ്ണാ​മ്പ​ടം, ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി​ച്ച​ന്‍ ത​ട​ത്തേ​ല്‍, എ​സ്. അ​നി​ല്‍കു​മാ​ര്‍, അ​ഗ​സ്റ്റി​ല്‍ ചാ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹൗ​സിം​ഗ് ബോ​ര്‍ഡ് കോ​ള​നി​യി​ല്‍പ്പെ​ട്ട മൂ​ന്നാം മെ​യി​ല്‍ സ്ട്രീ​റ്റ് റോ​ഡി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ ഹോ​സ്റ്റ​ല്‍ റോ​ഡ് ടാ​ര്‍ ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം അ​സോ​സി​യേ​ഷ​ന്‍റെ​യും ഹോ​സ്റ്റ​ല്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ക്ക് ന​ല്കി.