കാ​രി​ക്കോ​ട് വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി
Tuesday, December 6, 2022 12:23 AM IST
ക​ടു​ത്തു​രു​ത്തി: കാ​രി​ക്കോ​ട് കേ​ന്ദ്ര​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്കോ​ടാ​ണ് വൃ​ദ്ധ​സ​ദ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.
കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള സ​ര്‍ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ത്തി​ന് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മെ​യു​ള്ളൂ. സ്ഥ​ല​സൗ​ക​ര്യ​ത്തി​ന്‍റെ പ​രി​മി​തി മൂ​ലം 50 പേ​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​ല്‍ 25 പേ​ര്‍ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ന​ല്‍കി​യി​ട്ടു​ള്ള​ത്. ഇ​താ​ണ് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി മു​ള​ക്കു​ളം വൃ​ദ്ധ​സ​ദ​നം മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​നു സ​ര്‍ക്കാ​രി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
വൃ​ദ്ധ​സ​ദ​നം കൂ​ടു​ത​ല്‍ വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കി​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. 2013 കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ഡോ.​എം.​കെ. മു​നീ​ര്‍ അ​നു​മ​തി ന​ല്‍കി​യ ഒ​രു കോ​ടി രൂ​പ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കൈ​മാ​റി​യ സ്ഥ​ല​ത്താ​ണ് നി​ര്‍മാ​ണം. 19 വ​ര്‍ഷം മു​മ്പ് ആ​രം​ഭി​ച്ച വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍ത്തി​യാ​യി​രി​ക്കു​ന്ന​ത്.
നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട് പ​ല​ത​വ​ണ വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും നി​ര്‍മാ​ണം നി​ല​യ്ക്കു​ക​യും ചെ​യ്ത വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പൂ​ർ​ത്തി​യാ​യ​ശേ​ഷം വ​ര്‍ഷ​ങ്ങ​ളോ​ളം തു​ട​ര്‍പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്നു. തു​ട​ര്‍ന്ന് നാ​ലു വ​ര്‍ഷം മു​മ്പ് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.
2003ല്‍ ​വാ​ര്‍ഡം​ഗ​മാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ മു​ന്‍കൈ​യെ​ടു​ത്താ​ണ് വൃ​ദ്ധ​മ​ന്ദി​ര​ത്തി​നാ​യി കാ​രി​ക്കോ​ട് മു​പ്പ​ത്തി​യ​ഞ്ച് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. പി​റ്റേ​വ​ര്‍ഷം നി​ര്‍മാ​ണ പ്ര​വ​ര്‍ത്തി​ക​ള്‍ തു​ട​ങ്ങി​യെ​ങ്കി​ലും പെ​ട്ടെ​ന്ന് ത​ന്നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.