യു​ഡി​എ​ഫ് ധ​ർ​ണ നാ​ളെ
Tuesday, December 6, 2022 10:16 PM IST
കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റ് പ​ടി​ക്ക​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ ഒ​ന്നു വ​രെ ധ​ർ​ണ ന​ട​ത്തും.
കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം കെ.​സി. ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ൻ​വാ​തി​ൽ അ​ന​ധി​കൃ​ത നി​യ​മ​വി​രു​ദ്ധ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ധ​ർ​ണ ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, ജി​ല്ലാ ക​ണ്‍​വീ​ന​ർ ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​സീ​സ് ബ​ഡാ​യി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.