കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ ബ​ന്ധു അ​റ​സ്റ്റി​ല്‍
Tuesday, December 6, 2022 10:16 PM IST
ഈ​രാ​റ്റു​പേ​ട്ട: സി​ഗ​ര​റ്റു​കു​റ്റി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളെ പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ബ​ന്ധു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട മു​തു​കാ​ട്ടി​ല്‍ ലി​ജോ ജോ​സ​ഫി (30)നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ളെ വ​ലി​ച്ചു കൊ​ണ്ടി​രു​ന്ന സി​ഗ​ര​റ്റു​കു​റ്റി ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വീ​ട്ടു​കാ​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ പ​രാ​തി​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് ഈ​രാ​റ്റു​പേ​ട്ട, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കൊ​ല​പാ​ത​കം, അ​ടി​പി​ടി, പോ​ക്‌​സോ, മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്ക​ല്‍ എ​ന്നീ കേ​സു​ക​ളു​ണ്ട്.