വി​മ​ല​ഗി​രി തി​രു​നാ​ൾ: പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​വും ന​ട​തു​റ​ക്ക​ലും ഇ​ന്ന്
Tuesday, December 6, 2022 10:55 PM IST
കോ​ട്ട​യം: വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​വും ന​ട​തു​റ​ക്ക​ലും ഇ​ന്ന്. വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​നാ​യി സ​മൂ​ഹ​ബ​ലി, എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പൂ​വ​ത്തു​ങ്ക​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍ന്ന് നൊ​വേ​ന​യ്ക്കു​ശേ​ഷം 7.30ന് ​പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍ ന​യി​ക്കു​ന്ന തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം എ.​ആ​ര്‍. ക്യാ​മ്പ്, അ​ഭ​യ​ഭ​വ​ന്‍, റ​ബ​ര്‍ ബോ​ര്‍ഡ് ജം​ഗ്ഷ​ന്‍, മു​ള്ള​ന്‍കു​ഴി, എ​ലി​പ്പു​ലി​ക്കാ​ട്ടു​ക​ട​വ് വ​ഴി തി​രി​കെ പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യാ​ശീ​ര്‍വാ​ദം. ഒ​മ്പ​തി​ന് അ​ള്‍ത്താ​ര​യ്ക്കു മു​ക​ളി​ല്‍ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന വി​മ​ല​ഗി​രി മാ​താ​വി​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം വ​ണ​ങ്ങു​ന്ന​തി​നു​ള്ള ന​ട തു​റ​ക്കും. നാ​ളെ രാ​ത്രി 12 വ​രെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​ന്‍ അ​വ​സ​ര​മു​ണ്ട്.
സ​മാ​പ​ന​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, ഒ​മ്പ​തി​നു ഗ്രി​ഗോ​റി​യ​ന്‍ ഗാ​നാ​ലാ​പ​ന​ക്ര​മ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ. ​ലോ​റ​ന്‍സ് ബു​ദ്ധ. രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മെ​ത്തു​ന്ന പ​ദ​യാ​ത്ര​ക​ള്‍ ഉ​ച്ച​യ്ക്ക് 12ന് ​കോ​ട്ട​യം ന​ല്ല​യി​ട​യ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ സം​ഗ​മി​ക്കും. തു​ട​ര്‍ന്ന് നേ​ര്‍ച്ച സ​ദ്യ​യ്ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മ​രി​യ​ൻ റാ​ലി​യാ​യി തീ​ര്‍ഥാ​ട​ക​ര്‍ ഫാ. ​ജോ​സ്‌​ലി​ന്‍ പീ​ടി​യേ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ലേ​ക്കു പു​റ​പ്പെ​ടും. 2.30ന് ​രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ര്‍മി​ക​രാ​കു​ന്ന ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തേ​ച്ചേ​രി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കു​ന്ന തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ​ബ​ലി. തു​ട​ര്‍ന്ന് ദി​വ്യ​കാ​രു​ണ്യാ​ശീ​ര്‍വാ​ദം.