ജൂ​ബി​ലി​ത്തി​രു​നാ​ള്‍ പ്ര​ഭ​യി​ല്‍ പാ​ലാ
Tuesday, December 6, 2022 11:39 PM IST
പാ​ലാ: അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ജൂ​ബി​ലി​ത്തി​രു​നാ​ള്‍ പ്ര​ഭ​യി​ലാ​ണ് പാ​ലാ. ഇ​ന്നും നാ​ളെ​യു​മാ​യി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും ജാ​തി​മ​ത ഭേ​ദ​മെ​ന്യേ മ​രി​യ​ഭ​ക്ത​ര്‍ പാ​ലാ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. പാ​ലാ പ​ട്ട​ണ​വും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ലും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ലും വ​ര്‍ണ​പ്ര​ഭ​മാ​യി. നാ​ളെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. തി​രു​നാ​ളി​ന് കൊ​ടി​യേ​റി​യ​തു മു​ത​ല്‍ ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ല്‍ നേ​ര്‍ച്ച​കാ​ഴ്ച​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നും തി​രു​ക്ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ധാ​രാ​ളം മ​രി​യ​ഭ​ക്ത​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ 11ന് ​അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന. തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30ന് ​കൊ​ട്ടാ​ര​മ​റ്റം സാ​ന്തോം കോം​പ്ല​ക്‌​സി​ല്‍ പ്ര​ദ​ക്ഷി​ണ​സം​ഗ​മ​ത്തെ​ത്തു​ട​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍കും.
ഇ​ന്നും നാ​ളെ​യും
പ്ര​ദ​ക്ഷി​ണം
ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ക​ത്തീ​ഡ്ര​ലി​ല്‍നി​ന്നും മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ല്‍ ല​ദീ​ഞ്ഞി​നു ശേ​ഷം പു​ത്ത​ന്‍പ​ള്ളി​യി​ല്‍നി​ന്നു ബൈ​പാ​സു വ​ഴി മാ​ര്‍ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള​ള പ്ര​ദ​ക്ഷി​ണ​വു​മാ​യി കൊ​ട്ടാ​ര​മ​റ്റം ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ച്ച് സാ​ന്തോം കോ​പ്ല​ക്‌​സി​ലേ​ക്ക് എ​ത്തും. മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്ന് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്ന​ത്. കു​രി​ശു​പ​ള്ളി​യി​ല്‍ നി​ന്നും മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും സം​വ​ഹി​ച്ച് ളാ​ലം പ​ഴ​യ​പ​ള്ളി ഗ്രോ​ട്ടോ, മാ​ര്‍ക്ക​റ്റ് ജം​ഗ്ഷ​ന്‍, സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, ടി​ബി റോ​ഡി​ലു​ള്ള പ​ന്ത​ല്‍, ന്യൂ ​ബ​സാ​ര്‍, ക​ട്ട​ക്ക​യം റോ​ഡി​ലു​ള്ള പ​ന്ത​ല്‍, ളാ​ലം പ​ഴ​യ​പാ​ലം ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ രാ​ത്രി 8.45ന് ​തി​രി​കെ കു​രി​ശു​പ​ള്ളി​യി​ലെ​ത്തും.
പ്ര​ധാ​ന തി​രു​നാ​ള്‍
നാ​ളെ
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​സു​റി​യാ​നി വി​ശു​ദ്ധ കു​ര്‍ബാ​ന: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. രാ​വി​ലെ എ​ട്ടി​ന് പാ​ലാ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ മ​രി​യ​ന്‍ റാ​ലി. പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം-​ഫാ. ദേ​വ​സ്യാ​ച്ച​ന്‍ വ​ട്ട​പ്പ​ലം. 11.30ന് ​ജൂ​ബി​ലി സാ​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, ടൂ ​വീ​ല​ര്‍ ഫാ​ന്‍സി ഡ്ര​സ് മ​ത്സ​രം, ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.45ന് ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്ന് സ​മ്മാ​ന​ദാ​നം. ഒ​മ്പ​തി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍. 11.15ന് ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം കു​രി​ശു​പ​ള്ളി​യി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്നു.