ആ​ദ​രി​ച്ചു
Wednesday, December 7, 2022 9:50 PM IST
അ​രു​വി​ത്തു​റ: അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലൂ​ടെ ന​ഞ്ചി​യ​മ്മ എ​ന്ന സാ​ധാ​ര​ണ സ്ത്രീ​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം വാ​ങ്ങി കൊ​ടു​ത്ത ജെ​യ്ക് ബി​ജോ​യി വെ​ള്ളൂക്കു​ന്നേ​ലി​നെ അ​രു​വി​ത്തു​റ പ​ള്ളി ആ​ദ​രി​ച്ചു.
അ​രു​വി​ത്തു​റ പ​ള്ളി​യു​ടെ സാ​മു​ഹി​ക, സാം​സ്ക​രി​ക ആ​ത്മീ​യ ക​ർ​മ പ​രി​പാ​ടി​യാ​യ സ​ഹ​ദ​യു​ടെ ഭാ​ഗ​മാ​യ സു​കൃ​ത യു​വ​ത്വ വേ​ദി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ക്കോ ദി ​വോ​യ്സ് ഓ​ഫ് ഗോ​ഡ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ യു​വാ​ക്ക​ൾ​ക്ക് വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സും ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മും ന​ട​ത്തി.
അ​രു​വി​ത്തു​റ പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജെ​യ്ക് ബി​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ദ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​റെ​ജി മേ​ക്കാ​ട​ൻ മെ​മ​ന്‍റോ ന​ൽ​കി ജെ​യ്ക്ക് ബി​ജോ​യി​യെ ആ​ദ​രി​ച്ചു. ഫാ. ​ആ​ന്‍റ​ണി തോ​ട്ട​ക്ക​ര, ഡി​റ്റോ തോ​ട്ട​ത്തി​ൽ, ബെ​നി​സ​ൺ സ​ണ്ണി, മാ​മ്മ​ൻ മാ​ത്യു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​രു​വി​ത്തു​റ വെ​ള്ളൂ​ക്കു​ന്നേ​ൽ ബി​ജോ​യി ജേ​ക്ക​ബി​ന്‍റെ മൂ​ത്ത മ​ക​നാ​ണ് ജെ​യ്ക്.
ജെ​യ്ക് സം​വി​ധാ​നം ചെ​യ്ത "പ​റ​യു​വാ​നി​താ​ദ്യ​മാ​യി' എ​ന്ന സി​നി​മാഗാ​നം പാ​ടി​യ​പ്പോ​ൾ യു​വാ​ക്ക​ൾ ക​ര​ഘോ​ഷ​ത്തോ​ടെ അ​ഭി​ന​ന്ദി​ച്ചു.

ഫ​യ​ർ സേ​ഫ്റ്റി
ബോ​ധ​വ​ത്ക​ര​ണം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഷാ​ജി മാ​ത്യു മേ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ബി​നു സെ​ബാ​സ്റ്റ്യ​ൻ, എം.​എ. വി​ഷ്ണു എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.