പു​ഷ്അ​പ് അ​ടി​ച്ച് ജി​തി​ന്‍റെ മി​ന്ന​ൽ പ്ര​ക​ട​നം
Wednesday, December 7, 2022 11:05 PM IST
പൊ​ൻ​കു​ന്നം: ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന വേ​ഗ​ത്തി​ൽ ജി​തി​ൻ ജെ. ​ജോ​സ് പു​ഷ്അ​പ് അ​ടി​ച്ചു നേ​ടി​യെ​ടു​ത്ത​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് നേ​ട്ടം. അ​തും ഒ​രു കാ​ൽ ഉ​യ​ർ​ത്തി ആ​ണി​യി​ൽനി​ന്നു​ള്ള വ​ൺ ലെ​ഗ് റെ​യ്സ്ഡ് പു​ഷ്അ​പ് ഓ​ൺ നെ​യി​ൽ​സ്.
30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 48 പു​ഷ്അ​പ് ഒ​റ്റ​ക്കാ​ലി​ൽ കൈ​ക​ൾ ആ​ണി​ക​ളി​ൽ വ​ച്ചാ​ണ് എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ജി​തി​ൻ (26) റി​ക്കാ​ർ​ഡി​ട്ട​ത്. ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യി​ട്ടു​ള്ള ജി​തി​ൻ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്അ​പ് ദി​വ​സ​വും ചെ​യ്യു​ന്നു​ണ്ട്.
ക​രാ​ട്ടെ അ​ധ്യാ​പ​ക​രാ​യ അ​നൂ​പ് കെ. ​ജോ​ൺ, കെ.​ജി. സന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണു പ​രി​ശീ​ല​നം. കാ​ഞ്ഞി​ര​മ​റ്റം പാ​റേ​ക്കു​ള​ത്ത് ജി​ജി ജോ​സ​ഫ്-​മി​നി ജിജി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​തി​ൻ.