ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നെ​​ഞ്ചോ​​ടു ചേ​​ര്‍​ത്തു
Wednesday, December 7, 2022 11:28 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: മ​​ല​​നാ​​ടി​​ന്‍റെ മ​​ണ്ണി​​ല്‍ ക​​ലാ​​മാ​​ലാ തീ​​ര്‍​ത്ത് ആ​​ഘോ​​ഷ​​മാ​​യി മാ​​റി​​യ ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നെ​​ഞ്ചോ​​ടു ചേ​​ര്‍​ത്തു. ക​​ല​​യു​​ടെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഭ​​ര​​ത​​നാ​​ട്യ​​വും കു​​ച്ചി​​പ്പു​​ടി​​യും കാ​​ഴ്ച​​യു​​ടെ വി​​രു​​ന്നാ​​യി. ഒ​​പ്പ​​ന പാ​​ട്ടു​​മാ​​യി മൊ​​ഞ്ച​​ത്തി​​മാ​​ര്‍ ത​​ട്ട​​വും താ​​ല​​വു​​മേ​​ന്തി നാ​​ണ​​ത്തി​​ല്‍ കു​​ണു​​ങ്ങി​​യ മ​​ണ​​വാ​​ട്ടി​​യെ പ​​നി​​നീ​​ര്‍ ത​​ളി​​ച്ച് അ​​ര​​ങ്ങി​​ലെ​​ത്തി​​ച്ച​​പ്പോ​​ള്‍ ആ​​സ്വാ​​ദ​​ക​​രു​​ടെ നി​​ര സ​​ദ​​സു​​ക​​ളി​​ല്‍ നി​​റ​​ഞ്ഞു ക​​വി​​ഞ്ഞു.​ മാ​​പ്പി​​ള ക​​ല​​യു​​ടെ ചാ​​രു​​ത​​യാ​​ര്‍​ന്ന മു​​ഹൂ​​ര്‍​ത്ത​​മാ​​യി​​രു​​ന്നു വ​​ട്ട​​പ്പാ​​ട്ട് വേ​​ദി. തേ​​ന്‍ മ​​ധു​​ര​​മു​​ള്ള ശ​​ബ്ദ ശ്രു​​തി​​ക​​ളു​​ടെ സം​​ഗീ​​ത വി​​രു​​ന്നാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ പ​​ക​​ല്‍. ല​​ളി​​ത ഗാ​​നം, സം​​ഘ​​ഗാ​​നം, ശാ​​സ്ത്രീ​​യ സം​​ഗീ​​തം എ​​ന്നീ ആ​​ലാ​​പ​​ന​​ങ്ങ​​ളു​​ടെ വി​​രു​​ന്നാ​​ണ് റ​​ബ​​ര്‍ പെ​​രു​​മ​​യു​​ടെ നാ​​ട്ടി​​ല്‍ കാ​​ഴ്ച​​യു​​ടെ വി​​രു​​ന്നാ​​യ​​ത്. സ്‌​​കി​​റ്റും മൂ​​കാ​​ഭി​​ന​​യ​​വും ആ​​നു​​കാ​​ലി​​ക സം​​ഭ​​വ​​ങ്ങ​​ളു​​ടെ ക​​ഥ​​പ​​റ​​ച്ചി​​ലാ​​യി. കൂ​​ത്തി​ന്‍റെ കു​​ത്തു​​വാ​​ക്കു​​ക​​ളാ​​യി ചാ​​ക്യാ​​രും ന​​ങ്ങ്യാ​​രും വേ​​ദി​​യി​​ലെ​​ത്തി​​യ​​തി​​നു പു​​റ​​മേ കൂ​​ടി​​യാ​​ട്ടം കൂ​​ടി​​യാ​​യ​​പ്പോ​​ള്‍ ക​​ഥ പ​​റ​​യാ​​നു​​മി​​ല്ല.
മൂ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന് പ​​ര​​മ്പ​​രാ​​ഗ​​ത ക്രൈ​​സ്ത​​വ ക​​ലാ​​രൂ​​പ​​ങ്ങ​​ള്‍ വേ​​ദി​​യി​​ലെ​​ത്തും. മെ​​യ്ക്ക​​ണീ​​ന്താ താ​​ള​​വു​​മാ​​യി മാ​​ര്‍​ഗം​​ക​​ളി​​ക്കാ​​രും വാ​​ളും പ​​രി​​ച​​യു​​മാ​​യി പ​​രി​​ച​​മു​​ട്ട് ക​​ലാ​​കാ​​ര​​ന്മാ​​രും പ​​ര​​മ്പ​​ര​​ാഗ​​ത വേ​​ഷ​​ഭൂ​​ഷാ​​ധി​​ക​​ള്‍ അ​​ണി​​ഞ്ഞ് ച​​വി​​ട്ടു​​നാ​​ട​​ക​​ക്കാ​​രും ഇ​​ന്ന് ആ​​സ്വാ​​ദ​​ക​​ര്‍​ക്ക് പു​​ത്ത​​ന്‍ കാ​​ഴ്ച​​യൊ​​രു​​ക്കും. മോ​​ഹി​​നി​​മാ​​രു​​ടെ നൃ​​ത്ത​​വും കേ​​ര​​ള​​ന​​ട​​ന​​വും മൂ​​ന്നാം ദി​​ന​​ത്തി​​നു ച​​ടു​​ല​​താ​​ള​​മേ​​കും. കി​​രാ​​ത​​വും ദു​​ര്യോ​​ധ​​ന​​വ​​ധ​​വും ക​​ഥ​​യു​​ടെ ക​​ളി​​യാ​​യി വേ​​ദി​​യി​​ലെ​​ത്തു​​മ്പോ​​ള്‍ നാ​​ട​​ക​​വേ​​ദി​​ക്കും ഇ​​ന്ന് തി​​രി​​ശീ​​ല ഉ​​യ​​രും. വീ​​ണ​​യി​​ലും ഓ​​ട​​ക്കു​​ഴ​​ലി​​ലും നാ​​ദ​​സ്വ​​ര​​ത്തി​​ലും പു​​തി​​യ വി​​സ്മ​​യ​​ങ്ങ​​ളെ​​യും ഇ​​ന്നു കാ​​ണാം.
പോ​രാ​ട്ടം ക​ടു​ത്തു
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ക​​ലോ​​ത്സ​​വം ര​​ണ്ടു​ദി​​നം പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ പോ​​രാ​​ട്ടം ക​​ടു​​ത്തു. 463 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല​​യാ​​ണ് മു​​ന്നി​​ൽ.
433 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ല ര​​ണ്ടാ​​മ​​തും 409 പോ​​യി​​ന്‍റു​​മാ​​യി ആ​​തി​​ഥേ​​യ​​രാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്. സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 187 പോ​​യി​​ന്‍റു​​മാ​​യി ളാ​​ക്കാ​​ട്ടൂ​​ർ എം​​ജി​​എം സ്കൂ​​ളാ​​ണ് മു​​ന്നി​​ൽ. ആ​​തി​​ഥേ​​യ​​രാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​കെ​​ജെ​​എം 115 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. 38 അ​​പ്പീ​​ലു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ​​യെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.