ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് വി​ജി​ല​ന്‍സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്: നാ​ട്ട​കം സു​രേ​ഷ്
Wednesday, December 7, 2022 11:31 PM IST
കോ​ട്ട​യം: 2020-2021 വാ​ര്‍ഷി​ക പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷ​മാ​ണ് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ മു​ഴു​വ​ന്‍ ക്ര​മ​ക്കേ​ടു​ക​ളും ന​ട​ന്ന​തെ​ന്ന് പ​ക​ല്‍പോ​ലെ വ്യ​ക്ത​മാ​ണ്.
സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്താ​ണ് ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വം ഉ​ള്ള​താ​യ​തി​നാ​ല്‍ അ​തു​കൂ​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നാ​ട്ട​കം സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.