ക​ടു​ത്തു​രു​ത്തി അ​ര്‍ബ​ന്‍ ബാ​ങ്ക്: തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫ് പാ​ന​ലി​നു ജ​യം
Thursday, December 8, 2022 12:42 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി അ​ര്‍ബ​ന്‍ ബാ​ങ്കി​ലെ 15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പാ​ന​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ച്ചു.
ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ഇ​ന്ന​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.
15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യിം​സ് ഫി​ലി​പ്പ്, ജെ​ഫി ജോ​സ​ഫ്, ജെ​റി ചെ​റി​യാ​ന്‍, ജോ​ജി അ​ല​ക്സ്, പീ​റ്റ​ര്‍ മ്യാ​ലി​പ്പ​റ​മ്പി​ല്‍, കെ.​എ​ന്‍. വേ​ണു​ഗോ​പാ​ല്‍, സു​നു ജോ​ര്‍ജ്, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി​ല്‍, ജെ​സി ടോ​മി, സി​ന്ധു ബി​നോ​യി, ടെ​സി ജോ​സ്, എം.​കെ. ബി​നോ​യി, എം.​കെ. സാം​ബു​ജി, കെ.​പി. ഏ​ബ്ര​ഹാം, കെ.​വി. തോ​മ​സ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഞാ​യ​റാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തെ​ങ്കി​ലും കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്തി​നാ​ല്‍ തെ​ര​ഞ്ഞ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
എ​ല്‍ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍കു​ന്ന അ​ര്‍ബ​ന്‍ ബാ​ങ്ക് സം​ര​ക്ഷ​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യും യു​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം ന​ട​ന്ന​ത്. സ്വ​ത​ന്ത്ര​ന്മാ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.