കു​മാ​ര​ന​ല്ലൂ​ര്‍ ഉ​ത്സ​വം സ​മാ​പി​ച്ചു
Friday, December 9, 2022 1:04 AM IST
കോ​​ട്ട​​യം: കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ദേ​​വീ ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വം സ​​മാ​​പി​​ച്ചു. മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ ഇ​​ട​​ത്തി​​ല്‍ മ​​ണ​​പ്പു​​റം ക​​ട​​വി​​ല്‍ ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ല്‍ ന​​ട​​ന്ന ദേ​​വി​​യു​​ടെ ആ​​റാ​​ട്ടോ​​ടെ​​യാ​​ണ് സ​​മാ​​പ​​നം കു​​റി​​ച്ച​​ത്. ക്ഷേ​​ത്ര​​ത്തി​​ല്‍നി​​ന്ന് പു​​റ​​പ്പെ​​ട്ട ആ​​റാ​​ട്ട് എ​​ഴു​​ന്ന​​ള്ളി​​പ്പി​​ന് അ​​മ്പ​​ലം റോ​​ഡ്, മേ​​ല്‍​പ്പാ​​ലം ജം​​ഗ്ഷ​​ന്‍. കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ക​​വ​​ല, നീ​​ലി​​മം​​ഗ​​ലം, സം​​ക്രാ​​ന്തി വി​​ള​​ക്ക​​മ്പ​​ലം, പ​​ള്ളി​​പ്പു​​റം, വാ​​യ​​ന​​ശാ​​ല ക​​വ​​ല, സൂ​​ര്യ​​കാ​​ല​​ടി മ​​ന, പു​​ത്തേ​​ട്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വ​​ര​​വേ​​ല്‍​പ്പ് ന​​ല്‍​കി. തി​​രി​​ച്ചെ​​ഴു​​ന്ന​​ള്ളി​​പ്പി​​നു പു​​ല​​ര്‍​ച്ചെ കു​​മാ​​ര​​ന​​ല്ലൂ​​ര്‍ കി​​ഴ​​ക്കേ ആ​​ലി​​ന്‍ ചു​​വ​​ട്ടി​​ല്‍ എ​​തി​​രേ​​ല്‍​പ്പ് ന​​ല്കി.