നാടിന്‍റെ വി​ക​സ​ന​ത്തിന് പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ന​ല്‍​കി​യ ല​ത്തീ​ഫ് സാ​ര്‍ വി​ട​വാ​ങ്ങി
Friday, December 9, 2022 1:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് വി​​ക​​സ​​ന​​ത്തി​​ന്‍റെ പു​​തി​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ള്‍ ന​​ല്‍​കി​​യ ല​​ത്തീ​​ഫ് സാ​​ര്‍ വി​​ട​​വാ​​ങ്ങി. എ​​ന്‍​ജി​​നി​​യ​​ര്‍, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍, കാ​​യി​​ക​​താ​​രം, സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ര്‍​ത്ത​​ക​​ന്‍ തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ച കെ.​​എ.​ ല​​ത്തീ​​ഫ് സാ​​മൂ​​ഹ്യ​​സാം​​സ്‌​​കാ​​രി​​ക രാ​​ഷ്‌​ട്രീ​​യ രം​​ഗ​​ങ്ങ​​ളി​​ലും നി​​റ​​ഞ്ഞ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു.

എസ്ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാ.ഫ്രാൻസിസ് കാ​​ളാ​​ശേ​​രി​​യി​​ല്‍നി​​ന്നു പ്ര​​ചോ​​ദ​​നം ഉ​​ള്‍​ക്കൊ​​ണ്ടാ​​ണ് എസ്ബി കോളജിലെ പൂർവ വിദ്യാർഥി കൂടിയായിരുന്ന എ​​ന്‍​ജി​​നീ​​യ​​ർ ല​​ത്തീ​​ഫ് സാ​​ര്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഐ​​ടി​​ഐ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച​​ത്. രാ​ഷ്‌​ട്ര​പ​​തി​​യാ​​യി​​രു​​ന്ന ഡോ.​ ​സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍റെ ബ​​ഹു​​മാ​​നാ​​ര്‍​ഥ​​മാ​​ണ് ല​​ത്തീ​​ഫ് സാ​​ര്‍ ത​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കെ​​ല്ലാം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​രു ന​​ല്‍​കി​​യ​​ത്. ര​​ണ്ടാ​​യി​​ര​​ത്തി​​ല്‍ സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ളി​​നും തു​​ട​​ക്ക​​മി​​ട്ടു. ര​​ണ്ടു​​ത​​വ​​ണ ച​​ങ്ങ​​നാ​​ശേ​​രി​ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​നാ​​യി. ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ നി​​ല​​വാ​​ര​​മു​​ള്ള സ്റ്റേ​ഡി​​യ നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി പെ​​രു​​ന്ന​​യി​​ല്‍ സ്ഥ​​ലം വാ​​ങ്ങി​​യ​​ത് അ​​ദ്ദേ​​ഹം ചെ​​യ​​ര്‍​മാ​​നാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ്. 1998 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ല​​ത്തീ​​ഫ് സാ​​ര്‍ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​വി​​ശ്വാ​​സ​​ത്തി​​ലൂ​​ടെ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ടു.

ര​​ണ്ട് ദ​​ശാ​​ബ്ദ​​ക്കാ​​ലം കോ​​ട്ട​​യം ജി​​ല്ലാ ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ്ര​സി​​ഡ​​ന്‍റാ​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ല​​ത്തീ​​ഫ് സാ​​ര്‍ വി​​ട​​വാ​​ങ്ങി​​യ​​ത്. സം​​സ്‌​​കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​പു​​തു​​ര്‍​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും.

കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​നു​​ശോ​​ചി​​ച്ചു.