പാ​റേ​ല്‍ പ​ള്ളി തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ഭ​ക്തിനി​ര്‍​ഭ​രം
Friday, December 9, 2022 1:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ല്‍ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ പ​​രി​​ശു​​ദ്ധ​​ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ അ​​മ​​ലോ​​ല്‍​ഭ​​വ തി​​രു​​നാ​​ളി​​ന് വി​​ശ്വാ​​സീ സ​​ഹ​​സ്ര​​ങ്ങ​​ള്‍ ഒ​​ഴു​​കി​​യെ​​ത്തി. പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ മു​​ത​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി മ​​ധ്യ​​സ്ഥ പ്രാ​​ര്‍​ഥ​​ന​​യും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യും ന​​ട​​ന്നു. വൈ​​കു​​ന്നേ​​രം മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും​​വ​​ഹി​​ച്ച് കു​​രി​​ശും​​മൂ​​ട്ടി​​ലേ​​ക്കു ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​നി​​ര്‍​ഭ​​ര​​മാ​​യി​​രു​​ന്നു.

രാ​​വി​​ലെ 5.30ന് ​​അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍​ലും 7.15ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കി. പ​​രി​​ശു​​ദ്ധ​​ക​​ന്യ​​കാ മാ​​താ​​വി​​ന്‍റെ വി​​ന​​യ​​വും വി​​ധേ​​യ​​ത്വ​​വും മാ​​തൃ​​ക​​യാ​​ക്ക​​ണ​​മെ​​ന്നും പ്രാ​​ര്‍​ഥ​​ന​​യി​​ലും കൂ​​ട്ടാ​​യ്മ​​യി​​ലും വി​​ശ്വാ​​സ സ​​മൂ​​ഹം ശ​​ക്തി നേ​​ട​​ണ​​മെ​​ന്നും ആ​​ര്‍​ച്ച്ബി​​ഷ​​പ് ഉ​​ദ്‌​​ബോ​​ധി​​പ്പി​​ച്ചു. ഫാ.​ ​ജേ​​ക്ക​​ബ് ന​​ടു​​വി​​ലേ​​ക്ക​​ളം തി​​രു​​നാ​​ള്‍ റാ​​സ അ​​ര്‍​പ്പി​​ച്ചു. ഫാ.​ ​തോ​​മ​​സ് മു​​ട്ടേ​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കി. ഫാ.​ ​മാ​​ത്യു പു​​ത്ത​​ന​​ങ്ങാ​​ടി, മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, മോ​​ണ്‍.​ ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​ക്ക് കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.

വൈ​​കു​​ന്നേ​​രം ആ​​റി​​ന് കു​​രി​​ശും​​മൂ​​ട് ക​​വ​​ല​​യി​​ലേ​​ക്ക് ന​​ട​​ന്ന ജ​​പ​​മാ​​ല​​പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ കാ​​ര്‍​മി​​ക​​നാ​​യി​​രു​​ന്നു. ജാ​​തി​​ഭേ​​ദ​​മെ​​ന്യേ ആ​​യി​​ര​​ങ്ങ​​ളാ​​ണ് പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ അ​​ണി​​ചേ​​ര്‍​ന്ന​​ത്. വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ റെ​​യി​​ല്‍​വേ ബൈ​​പാ​​സ് ജം​​ഗ്ഷ​​ന്‍ മു​​ത​​ല്‍ കു​​രി​​ശും​​മൂ​​ടു​​വ​​രെ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 18ന് ​​കൊ​​ടി​​യി​​റ​​ക്കു തി​​രു​​നാ​​ള്‍ ന​​ട​​ക്കും.