മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ
Friday, December 9, 2022 10:23 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​റ​ത്തോ​ട് ഇ​ട​ക്കു​ന്നം വാ​രി​ക്കാ​ട്ട് വി.​ബി. വി​ജി​യെ (48)യാ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​യാ​ൾ ഇ​ന്ന​ലെ രാ​ത്രി ഇ​ട​ക്കു​ന്നം ചെ​റു​വ​ള്ളി​ക്കാ​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ൻ പി​ള്ളയെ​യാ​ണ് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പു​രു​ഷോ​ത്ത​മ​ൻ പി​ള്ള ന​ട​ത്തു​ന്ന ക​ട​മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ജി വാ​ക്ക​ത്തികൊ​ണ്ട് വെ​ട്ടി​ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പൂ​ർ​വ വി​ദ്യാ​ർ​ഥീ സം​ഗ​മം

മു​ണ്ട​ക്ക​യം: 42 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തെ​ക്കേ​മ​ല സെന്‍റ്് മേ​രീ​സ്‌ ഹൈ​സ്കൂ​ളി​ലെ 1979, 80, 81 ബാ​ച്ചു​കാ​ർ 28ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തു​ചേ​രു​ന്നു. പൂ​ർ​വ​ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​മാ​സം നീ​ണ്ടുനി​ന്ന നി​ര​വ​ധി ക്ഷേ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വ​ർ പൂ​ർ​ത്തി​യാ​ക്കി. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ത്തി​ന് പു​തി​യ ഉ​ച്ഛ​ഭാ​ഷി​ണി വാ​ങ്ങി ന​ൽ​കി.
കു​ട്ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന​തി​നൊ​പ്പം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു​വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 28നു ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കും. മ​ണ്‌മ​റ​ഞ്ഞു​പോ​യ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​സ്മ​രി​ക്കും. തു​ട​ർ​ന്ന് ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ന​ട​ക്കും.