കടുത്തുരുത്തി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന് കോട്ടയം ജില്ലാ സമ്മേളനം ഇന്നു കടുത്തുരുത്തിയില്‍ നടക്കും. രാവിലെ 10.30ന് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. മധു കടുത്തുരുത്തി അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സൈന്നമ്മ ഷാജു, ടി.കെ. വാസുദേവന്‍ നായര്‍, പി.ആര്. സുഷമ, ജോണി തോട്ടുങ്കല്‍, കോമളവല്ലി രവീന്ദ്രന്, ജിന്‍സി എല്സബത്ത്, ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ തുടങ്ങിയവര്‍ പ്രസംഗിക്കും. യോഗത്തില്‍ അവാര്‍ഡ് വിതരണവും മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും നടക്കും.