വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Friday, December 9, 2022 10:23 PM IST
പാ​ലാ: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ന്യാ​കു​മാ​രി പേ​ചി​പാ​റ വൈ​പ്പു​മു​ട്ട് വി​ള​യി​ൽ ശി​വ​കു​മാ​റി​നെ(43) യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെയ്തു.

ധ​ർ​ണ ന​ട​ത്തി

ഈ​രാ​റ്റു​പേ​ട്ട: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യോ​ടു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ഈ​രാ​റ്റു​പേ​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​പ്പോ​യു​ടെ മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി ജോ​മോ​ൻ ഐ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ന​സ് നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, പി.​എ​ച്ച്. നൗ​ഷാ​ദ്, വ​ർ​ക്കി​ച്ച​ൻ, ല​ത്തീ​ഫ് വെ​ള്ളൂ​പ​റ​മ്പി​ൽ, കെ.​ഇ.​എ. ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.