ദേ​വ​മാ​താ കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥിര​ത്‌​നം അ​വാ​ര്‍​ഡു​ക​ള്‍ ഇ​ന്നു സ​മ്മാ​നി​ക്കും
Friday, December 9, 2022 10:25 PM IST
കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന ഏ​ര്‍​പ്പെ​ടു​ത്തി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥിര​ത്‌​നം അ​വാ​ര്‍​ഡു​ക​ള്‍ ഇ​ന്ന് സ​മ്മാ​നി​ക്കും. വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ വി​ശി​ഷ്‌​ട സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മൂ​ന്ന് വ്യ​ക്തി​ക​ള്‍​ക്കാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ കോ​ള​ജി​ന്‍റെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ കൂ​ടി​യാ​യ നാ​ക് പി​യ​ര്‍ ടീം ​അം​ഗം ഡോ. ​താ​ര്‍​സി​സ് ജോ​സ​ഫി​നാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ദീ​പി​ക മു​ന്‍ ഡെ​പ്യൂ​ട്ടി എം​ഡി കൂ​ടി​യാ​ണ് അ​വാ​ര്‍​ഡ് ജേ​താ​വാ​യ ഡോ. ​താ​ര്‍​സി​സ്.
ശാ​സ്ത്ര​മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചി​ട്ടു​ള്ള​ത് ഡോ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ പ​തി​യാ​മ​റ്റ​ത്തി​നാ​ണ്. ഗ​വേ​ഷ​ക​നും ശാ​സ്ത്ര​സാ​ങ്കേ​തി​ക ലേ​ഖ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് ഡോ. ​ജോ​സ​ഫ്. കാ​ര്‍​ഷി​ക രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​ഡ്വ. ദീ​പു സെ​ബാ​സ്റ്റ്യ​നെ അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
അ​വാ​ര്‍​ഡു​ക​ള്‍ ഇ​ന്ന് 10ന് ​ന​ട​ക്കു​ന്ന പൂ​ര്‍​വ വി​ദ്യാ​ര്‍​ഥീ​സം​ഗ​മ​ത്തി​ല്‍ സ​മ്മാ​നി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.